Breaking News

Trending right now:
Description
 
Jan 24, 2013

ഡല്‍ഹി പെണ്‍കുട്ടിക്ക്‌ പരീക്ഷയില്‍ ഉന്നതവിജയം

image ഡല്‍ഹിയില്‍ അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട പെണ്‍കുട്ടി അവസാനം എഴുതിയ പരീക്ഷയില്‍ മികച്ച വിജയം. ഉത്തരാഖണ്ഡിലെ ഹേമവതി നന്ദന്‍ ബഹുഗുണ ഖര്‍ഘ്‌വാള്‍ യൂണിവേഴ്‌സിറ്റി പരീക്ഷയിലാണ്‌ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഡല്‍ഹി പെണ്‍കുട്ടി ഉന്നത വിജയം നേടിയത്‌. ഫിസിയോ തെറാപ്പി കോഴ്‌സിനു പഠിച്ചിരുന്ന വിദ്യാര്‍ഥിനി 72.7 ശതമാനം മാര്‍ക്കാണു നാലാം വര്‍ഷ പരീക്ഷയില്‍ സ്‌കോര്‍ ചെയ്‌തത്‌. 1100 മാര്‍ക്കില്‍ 800 മാര്‍ക്ക്‌ സ്‌കോര്‍ ചെയ്യാന്‍ അവള്‍ക്കു കഴിഞ്ഞെന്ന്‌ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ഡയറക്‌ടര്‍ പറഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കു തന്നെ മികച്ച പ്രകടനമാണു പെണ്‍കുട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയ്‌ക്കു ശേഷമുള്ള ഇന്റേണ്‍ഷിപ്പിനായി ഡല്‍ഹിയില്‍ എത്തിയ വേളയിലാണു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതും പിന്നീട്‌ സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിക്കുന്നതും. പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച വിചാരണ ഇന്നു അതിവേഗ കോടതിയില്‍ ആരംഭിക്കും.