Breaking News

Trending right now:
Description
 
Aug 06, 2017

കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന്‌ കൈമാറി

image തിരുവനന്തപുരത്തെ കോവളം കൊട്ടാരം വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിന്‌ സര്‍ക്കാര്‍ കൈമാറി. 4.13 ഹെക്ടര്‍ സ്ഥലത്തിന്റെയും കൈവശാവകാശം ഇതില്‍പെടും. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നേരിട്ടെത്തിയാണ്‌ കൊട്ടാരത്തിന്റെ താക്കോല്‍ കൈമാറിയത്‌. കൊട്ടാരം കൈമാറാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനമെടുത്തിരുന്നു. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുള്ള കൈമാറ്റമാണിത്‌. ഹൈക്കോടതിവിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഹൈക്കോടതിവിധി അനുസരിച്ച്‌ വസ്‌തു കൈമാറാത്തതിനെതിരെ ആര്‍പി ഗ്രൂപ്പ്‌ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍ നിയമവകുപ്പിന്റെ ഉപദേശം ആരാഞ്ഞതിനുശേഷമാണ്‌ കൈമാറുന്നതുസംബന്ധിച്ച തീരുമാനം എടുത്തതും നടപ്പാക്കിയതും.