Aug 06, 2017
സ്വകാര്യബസ് ജീപ്പിലിടിച്ച് ആറ് പേര്‍മരിച്ചു
കോഴിക്കോട് വയനാട് ദേശീയപാതയില്‍ കൈതപ്പൊയില്‍ ഇരുമ്പുപാല വളവിനു സമീപം
സ്വകാര്യ ബസ് ജീപ്പുമായി കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍
ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്.
ജീപ്പുഡ്രൈവറും മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ ജീപ്പ്
പൂര്‍ണമായം തകര്‍ന്നു. കൊടുവള്ളി കരുവന്‍പൊയില്‍ അബ്ദുറഹ്മാന് (63), ഭാര്യ
സുബൈദ (57), മകന് ഷാജഹാന്റെ മകന് മുഹമ്മദ് നിഷാല്‍ (എട്ട്), ഷാജഹാന്റെ
സഹോദരി സഫീനയുടെ മകള്‍ ഫാത്തിമ ജസ (ഒന്നര), മറ്റൊരു സഹോദരി സഫീറയുടെ മകള്‍
ഫാത്തിമ ഹന (അഞ്ച്), ജീപ്പ് ഡ്രൈവര്‍ വയനാട് സ്വദേശി പ്രമോദ് (30)
എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പകല്‍ ഒന്നരയോടെയായിരുന്നു അപകടം. ബസിടിച്ച ജീപ്പില്‍
പിന്നിലുണ്ടായിരുന്ന കാറും അതിനു പിന്നിലുണ്ടായിരുന്ന ബസും ഇടിച്ചു.
ഗള്‍ഫിലായിരുന്ന ഷാജഹാന് നാട്ടിലെത്തിയപ്പോള്‍ പുതിയതായി വാങ്ങിയ
ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടില്പോയി തിരികെവരുമ്പോഴാണ്
അപകടത്തില്‍പെട്ടത്. ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നു
പൊലീസ് വ്യക്തമാക്കി. പൊലീസ് കേസെടുത്തു.