Breaking News

Trending right now:
Description
 
Jan 24, 2013

ഡോ.മല്ലികാ സാരാഭായി തിരുവനന്തപുരത്ത്‌ നൃത്തച്ചുവടുകള്‍ വയ്‌ക്കും

image നൃത്തരൂപങ്ങളിലെ ലാസ്യഭാവങ്ങള്‍ക്കപ്പുറം സ്‌ത്രീശക്തിയുടെ പുതിയ ചക്രവാളങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമവുമായി വിഖ്യാത നര്‍ത്തകി ഡോ: മല്ലികാ സാരാഭായി 29ന്‌ തിരുവനന്തപുരത്ത്‌ എത്തുന്നു. പുത്തരിക്കണ്ടത്തെ അഖിലേന്ത്യാ വനിതാ സമ്മേളന വേദിയില്‍ അന്ന്‌ വൈകുന്നേരം അവര്‍ അവതരിപ്പിക്കുന്ന നൃത്തം, പരമ്പരാഗത നൃത്തസങ്കല്‍പ്പങ്ങളെ മറികടക്കുന്നതായിരിക്കും. ക്ലാസിക്കല്‍ ഡാന്‍സ്‌, നാടകം, കഥ, മൂകാഭിനയം എന്നിവയൊക്കെ സവിശേഷം സമ്മേളിക്കുന്ന നവ്യാനുഭവത്തിന്റെ സര്‍ഗവേദിയാണ്‌ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്‌. സമ്മേളനത്തിന്റെ സംഘാടകരായ അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടനയാകട്ടെ, സ്‌ത്രീവിമോചനാശയങ്ങളെ നൃത്തകലയുടെ അനന്തസാധ്യതകളുമായി സംയോജിപ്പിച്ച്‌ സമൂഹ മധ്യത്തില്‍ അവതരിപ്പിക്കാനുള്ള പരിശ്രമത്തിലുമാണ്‌.