Breaking News

Trending right now:
Description
 
Aug 05, 2017

കരിപ്പൂര്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നി; ദുരന്തം ഒഴിവായി

image ചെന്നൈയില്‍നിന്നെത്തിയ സ്‌പൈസ്‌ ജെറ്റുവിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറി. വന്‍ അപകടം ഒഴിവായി. റണ്‍വേയുടെ അതിര്‍ത്തിവരെയെത്തിയ വിമാനത്തിന്റെ നിയന്ത്രണം മനസാന്നിധ്യം കൈവെടിയാതെ പൈലറ്റ്‌ തിരിച്ചുപിടിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ടിനാണ്‌ യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മുള്‍മുനയില്‍ നിര്‍ത്തിയ അപകടം. 70 യാത്രക്കാരും രണ്ടു പൈലറ്റുമാരും മൂന്നു ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. ലാന്‍ഡിങ്ങിനിടെ റെണ്‍വേയുടെ വലതുഭാഗത്തേക്കു തെന്നിനീങ്ങിയ വിമാനം റെണ്‍വേയുടെ പുറത്ത്‌ സുരക്ഷാവലയമായി നിറച്ച മണ്ണിലേക്ക്‌ ഒരു ചക്രം താഴ്‌ന്നു. റെണ്‍വേയുടെ വശത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ വിമാനം കയറി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന്‌ റണ്‍വേ ഒരുമണിക്കൂറിലേറെ അടച്ചു. വിമാനത്തിന്‌ അപ്രതീക്ഷിത കുലുക്കവും ഉലച്ചിലുമുണ്ടായതോടെ യാത്രക്കാര്‍ ഭയന്ന്‌ നിലവിളിച്ചു.