Breaking News

Trending right now:
Description
 
Aug 05, 2017

ഫാ.മാര്‍ട്ടിന്‌ നാട്‌ യാത്രാമൊഴി നല്‍കി

image സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാ.മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയ്‌ക്ക്‌ നാട്‌ യാത്രാമൊഴി നല്‍കി. ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ പ്രത്യേകം ക്രമീകരിച്ച കല്ലറയിലായിരുന്നു സംസ്‌കാരം. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ബന്ധുക്കള്‍ ചേര്‍ന്നാണ്‌ ഫാ.മാര്‍ട്ടിന്റെ മൃതദേഹം സെമിത്തേരിയിലേക്ക്‌ എത്തിച്ചത്‌. ഫാ.മാര്‍ട്ടിന്റെ മൃതദേഹം വഹിച്ച പെട്ടി ദേവാലയത്തില്‍ അള്‍ത്താരയിലും തുടര്‍ന്നു വശങ്ങളിലെ മൂന്നു വാതിലുകളിലും എത്തിച്ചു നടത്തിയ വിടവാങ്ങല്‍ ചടങ്ങ്‌ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ കരയിച്ചു. സീറോമലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ തറയില്‍,ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, ബിഷപ്‌ ഡോ.സെബാസ്‌റ്റിയന്‍ തെക്കെത്തേച്ചേരില്‍,മാര്‍ സൈമണ്‍ സ്‌റ്റോക്ക്‌ പാലാത്തറ, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍, സിഎംഐ സഭാ സെന്റ്‌ ജോസഫ്‌സ്‌ പ്രൊവിന്‍സ്‌ മേധാവി ഫാ. സെബാസ്‌റ്റിയന്‍ ചാമത്തറ എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ദേവാലയത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.