Breaking News

Trending right now:
Description
 
Aug 03, 2017

നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവു നശിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍

image നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ഫോണ്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ അഭിഭാഷകനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ്‌ ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെയാണ്‌ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്‌തത്‌. ഏറെ നേരത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ജാമ്യത്തില്‍ വിട്ടു. പ്രതീഷ്‌ ചാക്കോയെ നേരത്തെ അറസ്‌റ്റു ചെയ്‌തു ജാമ്യത്തില്‍ വിട്ടിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞതായി പ്രതീഷ്‌ നേരത്തെ മൊഴിനല്‍കിയിട്ടുണ്ട്‌. പ്രതീഷ്‌ ചാക്കോയാണ്‌ ഈ ഫോണ്‍ രാജു ജോസഫിന്‌ നല്‍കിയത്‌. നടന്‍ പ്രദീപിന്‌ കൈമാറാനായി പള്‍സര്‍ സുനി മൊബൈല്‍ഫോണ്‍ പ്രതീഷ്‌ ചാക്കോയെ ഏല്‍പ്പിക്കുകയായിരുന്നു. ഫോണ്‍ നശിപ്പിച്ചുവെന്നു പറയുന്നുണ്ടെങ്കിലും അതിനു സാധ്യത കുറവാണെന്നാണ്‌ പൊലീസിന്റെ നിഗമനം.