Breaking News

Trending right now:
Description
 
Aug 03, 2017

പെണ്ണിന്റെ മാനം പഠിക്കാന്‍ കോച്ചിങിന്റെ ആവശ്യമില്ലെന്ന്‌ പി.സി.ജോര്‍ജ്‌ എംഎല്‍എ

image പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ തനിക്കു പുറത്തുനിന്ന്‌ ഒരുതരത്തിലുമുള്ള കോച്ചിങിന്റെ ആവശ്യമില്ലെന്നു പി.സി.ജോര്‍ജ്‌ എംഎല്‍എയുടെ പ്രതികരണം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച പി.സി.ജോര്‍ജ്‌ എംഎല്‍എയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച നടി ഭാഗ്യലക്ഷ്‌മി കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. ഇതിനെതിരെയാണ്‌ പി.സി.ജോര്‍ജ്‌ ഫേസ്‌ബുക്കിലൂടെ ഇത്തരത്തില്‍ മറുപടി നല്‍കിയത്‌. ആക്രമണത്തിന്‌ ഇരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ലെന്നും പൊലീസിന്റെ വീഴ്‌ച പരാമര്‍ശിക്കുകയാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറയുന്നു. 27 വര്‍ഷമായി ഞാന്‍ ജനപ്രതിനിധിയാണ്‌. എത്ര ആയിരം കുടുംബങ്ങളുമായി അടിത്തിടപഴകി അവരിലൊരാളായി ജീവനിക്കുന്നവനാണ്‌. അങ്ങനെയുള്ള കുടുംബങ്ങളില്‍ കഴിയുന്നവരില്‍നിന്നാണ്‌ സ്‌ത്രീകളുടെ മാനത്തിന്റെ വിലയും അന്തസും ഞാന്‍ കൂടുതലായി മനസിലാക്കുന്നത്‌.സിനിമയിലെ ഒരു സ്‌ത്രീ രത്‌നം അവരുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ എഴുതിയത്‌ ശ്രദ്ധയില്‍പ്പെട്ടു. തോക്കുംചൂണ്ടി നടന്ന്‌ റബറും ഏലവും പണവും മാത്രം കണ്ടുവളര്‍ന്ന താങ്കള്‍ക്ക്‌ പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്ന്‌. പൊലീസ്‌ പറഞ്ഞത്‌ ശരിയാണെങ്കില്‍ ഡല്‍ഹിയിലെ നിര്‍ഭയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്തദിവസം അഭിനയിക്കാന്‍പോയി. ഏതാശുപത്രിയിലാണ്‌ ചികിത്സ തേടിയത്‌്‌ എന്ന്‌ ജനങ്ങള്‍ സംശയിക്കുമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അതല്ലാതെ പീഡനത്തിന്‌ ഇരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല. മറിച്ച്‌ പൊലീസിന്റെ വീഴ്‌ചയെ പരാമര്‍ശിക്കുകയാണ്‌ ചെയ്‌തത്‌- പി.സി.ജോര്‍ജ്‌ ഫെയ്‌ബുക്ക്‌ പേജില്‍ വ്യക്ത്‌മാക്കി.