Breaking News

Trending right now:
Description
 
Aug 03, 2017

നടി ആക്രമിക്കപ്പെട്ടസംഭവം: മഞ്‌ജുവാര്യയുടെ സഹോദരന്റെ മൊഴിയെടുത്തു

image നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്‌ജുവാര്യയുടെ സഹോദരന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. നടന്‍കൂടിയായ മധുവാര്യരുടെ മൊഴിയാണ്‌ എടുത്തത്‌. മധുവാര്യരെ ആലുവ പൊലീസ്‌ ക്ലബില്‍ വിളിച്ചുവരുത്തുകയായിരുന്നു. രണ്ടുമണിക്കൂറോളം പൊലീസ്‌ ചോദ്യംചെയ്‌തു. മധുവിന്റെ മൊഴിയില്‍നിന്നു ദിലീപും മഞ്‌ജുവാര്യരും തമ്മില്‍ പിരിയാനുണ്ടായ കാരണം വ്യക്തമായതായാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന. ദിലീപ്‌ നായകനായ സ്വ.ലേ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ്‌ മധുവാര്യരായിരുന്നു. ദിലീപ്‌ നായകനായ മായാമോഹിനി, സ്‌പീഡ്‌ട്രാക്ക്‌ തുടങ്ങിയ സിനിമകളില്‍ മധുവാര്യര്‍ പ്രധാന വേഷം ചെയ്‌തിരുന്നു. മഞ്‌ജുവാര്യരുമായി ദിലീപ്‌ പിരിഞ്ഞതോടെ സിനിമയില്‍ മധുവാര്യരുടെ അവസരം കുറഞ്ഞു. മധുവാര്യര്‍ക്കു പുറമേ, ദിലീപിന്റെ സഹോദരിഭര്‍ത്താവ്‌ സൂരജ്‌, കാവ്യാ മാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍ എന്നിവരെയും അന്വേഷണസംഘം ബുധനാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. ദിലീപും നിലവില്‍ ഭാര്യയായ കാവ്യമാധവനും തമ്മിലുള്ള ബന്ധം മഞ്‌ജുവാര്യരെ ധരിപ്പിച്ചതാണ്‌ നടിയോട്‌ വൈരാഗ്യം തോന്നാനും ആക്രമിക്കുന്നതിനു ക്വട്ടേഷന്‍ നല്‍കാനും ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ്‌ പൊലീസിന്റെ കണ്ടെത്തല്‍.