Breaking News

Trending right now:
Description
 
Aug 02, 2017

ഫാ.മാര്‍ട്ടിന്റെ മൃതദേഹം വ്യാഴാഴ്‌ച നാട്ടിലെത്തിക്കും

image സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബെറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ.മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വ്യാഴാഴ്‌ച രാവിലെ ഒമ്പതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവരും. സഹപ്രവര്‍ത്തകരായ വൈദികര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്‌. ഉച്ചയ്‌ക്കു ഒരുമണിയോടെ ഫാ.മാര്‍ട്ടിന്റെ ആലപ്പുഴ പുളിങ്കുന്ന്‌ കണ്ണാടിയിലെ വാഴച്ചിറ വീട്ടില്‍ മൃതദേഹം എത്തിക്കും. പൊതുദര്‍ശനത്തിനും പ്രാര്‍ഥനയ്‌ക്കുശേഷം സംസ്‌കാര ശുശ്രൂഷകള്‍ക്കായി ചെത്തിപ്പുഴയിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്‌ച രാവിലെ 11ന്‌ ചെത്തിപ്പുഴ എസ്‌എച്ച്‌ മൊണാസ്‌ട്രി സെമിത്തേരിയിലാണ്‌ സംസ്‌കാരം. ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയ്‌ക്ക്‌ എഡിന്‍ബറ രൂപത യാത്രമൊഴി നല്‍കിയിരുന്നു. വികാരിയായി സേവനമനുഷ്‌ഠിച്ചിരുന്ന കോസ്‌റ്റര്‍ഫിന്‍ സെന്റ്‌ ജോണ്‍ ദി ബാപ്‌റ്റിസ്റ്റ്‌ പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളും വൈദികരുമടക്കം നിരവധിയാളുകള്‍ അന്ത്യോപചാര ചടങ്ങുകളിലും മറ്റും പങ്കെടുത്തു.