Breaking News

Trending right now:
Description
 
Aug 02, 2017

ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക്‌ വീട്ടമ്മ കടിച്ചുമുറിച്ചെടുത്തു

image മദ്യലഹരിയില്‍ വീട്ടമ്മയെ ബലമായി പിടിച്ചുനിര്‍ത്തി ചുംബിച്ച യുവാവിന്റെ നാക്ക്‌ നഷ്ടമായി. കഴിഞ്ഞദിവസം രാത്രി കൊച്ചി വൈപ്പിനിലാണ്‌ സംഭവം. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്‌ ഞാറയ്‌ക്കല്‍ ടൂറിസ്റ്റ്‌ ടെമ്പോ ഡ്രൈവര്‍ മൂരിപ്പാടത്ത്‌ രാകേഷിനെ (30) പൊലീസ്‌ അറസ്റ്റു ചെയ്‌തു. രാകേഷ്‌ ചികിത്സതേടിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു അറസ്റ്റ്‌. സംഭവം പൊലീസ്‌ പറയുന്നത്‌: രാത്രി വീട്ടമ്മ മുറ്റത്തിറങ്ങിയപ്പോള്‍ പതുങ്ങിയെത്തിയ രാകേഷ്‌ ബലമായി പിടിച്ചുനിര്‍ത്തി ചുംബിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മ രാകേഷിന്റെ നാക്കുകടിച്ചുമുറിച്ചു. വേദന സഹിക്കാന്‍വയ്യാതെ രക്ഷപ്പെട്ട രാകേഷ്‌ വീട്ടുകാര്‍ അറിയുംമുമ്പ്‌ ആശുപത്രിയില്‍ ചികിത്സതേടി. ഇരുട്ട്‌ നിറഞ്ഞ സ്ഥലത്തുവച്ചു വീട്ടമ്മയെ കടന്നുപിടിച്ചതിനാല്‍ ആരാണെന്നു വ്യക്തമല്ലായിരുന്നു. പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ നാക്കുമുറിഞ്ഞയാള്‍ ചികിത്സതേടിയെത്തിയെന്ന വിവരം ആശുപത്രി അധികൃതരില്‍നിന്ന്‌ പൊലീസിന്‌ ലഭിച്ചത്‌. ആശുപത്രിയില്‍നിന്നു രാകേഷ്‌ ഡിസ്‌ചാര്‍ജ്‌ ആയപ്പോള്‍തന്നെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പീഡനത്തിനാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌.