Breaking News

Trending right now:
Description
 
Aug 01, 2017

എസ്‌ബിഐ പലിശനിരക്കില്‍ കുറവ്‌ വരുത്തി

image സേവിങ്‌സ്‌ ബാങ്ക്‌ നിക്ഷേപത്തിന്മേലുള്ള പലിശനിരക്കില്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അര ശതമാനം കുറവു വരുത്തി. ക്രമേണ മറ്റുബാങ്കുകളും പലിശ കുറയ്‌ക്കാനാണ്‌ സാധ്യത. റിസര്‍വ്‌ ബാങ്ക്‌ ബുധനാഴ്‌ച റീപോ നിരക്ക്‌ കുറച്ചാല്‍ സ്ഥിരനിക്ഷേപ പലിശയും കുറയും. ഒരു കോടിരൂപയില്‍ താഴെ ബാലന്‍സുള്ള സേവിംങ്‌സ്‌ ബാങ്ക്‌ നിക്ഷേപങ്ങളുടെ പലിശ പ്രതിവര്‍ഷം നാലു ശതമാനത്തില്‍നിന്ന്‌ മൂന്നരശതമാനമായിട്ടാണ്‌ കുറച്ചിരിക്കുന്നത്‌. എന്നാല്‍ ഒരുകോടി രൂപയിലേറെ ബാലന്‍സുള്ള അതിസമ്പന്നരുടെ എസ്‌ബി നിക്ഷേപങ്ങള്‍ക്കു നാലുശതമാനം തുടര്‍ന്നും നല്‍കും. പുതിയ നിരക്ക്‌ പ്രാബല്യത്തില്‍വന്നു. എസ്‌ബിഐയുടെ സേവിങ്‌ നിക്ഷേപങ്ങളില്‍ 90 ശതമാനവും ഒരുകോടിയില്‍ താഴെയുള്ളതാണ്‌. അരശതമാനം പലിശ നിരക്ക്‌ കുറയ്‌ക്കുമ്പോഴുണ്ടാകുന്ന ബാങ്കിന്റെ ലാഭം 4230 കേടു രൂപവരും. എസ്‌ബിഐ സേവിങ്‌സ്‌ നിക്ഷേപത്തിന്മേലുള്ള പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ട്‌ ആറ്‌ വര്‍ഷമായി.