Breaking News

Trending right now:
Description
 
Jul 31, 2017

വിലാപയാത്രക്കിടെ ആക്രമണം, കല്ലേറ്‌; സ്‌കൂട്ടറിനു തീയിട്ടു

image ശ്രീകാര്യത്ത്‌ കൊല്ലപ്പെട്ട ആര്‍എസ്‌എസ്‌ കാര്യവാഹക്‌ രാജേഷിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ പരക്കെ ആക്രമണം. തിരുവനന്തപുരം പിഎംജി ജംക്ഷനിലെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ്‌, സ്റ്റുഡന്റ്‌സ്‌ സെന്റര്‍, യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിലേക്ക്‌ കല്ലേറുണ്ടായി. യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍നിന്നു വിലാപയാത്രയ്‌ക്കുനേരെ കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ രണ്ടുപൊലീസുകാര്‍ക്കും പരുക്കേറ്റു. വിലാപയാത്രയില്‍ പങ്കെടുത്ത ഒരുസംഘമാളുകള്‍ യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ അതിക്രമിച്ചുകടന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്ന്‌ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടി. കോളജ്‌ വളപ്പില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങള്‍ക്കു നാശമുണ്ടായി. കോളജിനു പുറത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന സ്‌കൂട്ടര്‍ ആക്രമണത്തിനിടെ വിദ്യാര്‍ഥികള്‍ കത്തിച്ചു. ആക്രമിസംഘത്തിലുണ്ടായിരുന്നവരുടെ സ്‌കൂട്ടറാണെന്നു ആരോപിച്ചായിരുന്നു തീയിട്ടത്‌. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്തിയാണ്‌ തീ കെടുത്തിയത്‌. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളും കൊടിമരങ്ങളും ആക്രമികള്‍ തകര്‍ത്തു. പലസ്ഥലത്തും സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ്‌ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.