Breaking News

Trending right now:
Description
 
Jul 31, 2017

വിദ്യാഭ്യാസമന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടു; മന്ത്രിക്ക്‌ പരുക്കില്ല

image ചാലക്കുടിഭാഗത്ത്‌ ദേശീയപാതയില്‍ കൊരട്ടി പൊലീസ്‌ സ്റ്റേഷനു സമീപം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥുമായി വന്ന കാര്‍ അപകടത്തില്‍പെട്ടു. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ അപകടം. തൃശൂരില്‍നിന്നു നെടുമ്പാശേരിക്കു പോവുകയായിരുന്നു മന്ത്രി. മന്ത്രി സി.രവീന്ദ്രനാഥിന്റെ ഔദ്യോഗിക വാഹനം തൊട്ടുമുമ്പിലുണ്ടായിരുന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ കാറിനു പുറകില്‍ മറ്റൊരു കാറും അതിനു പുറകില്‍ പൈലറ്റ്‌ വാഹനവും ഇടിച്ചു. മിനിലോറി പെട്ടെന്ന്‌ നിര്‍ത്തിയതാണ്‌ അപകടങ്ങള്‍ക്ക്‌ കാരണമായതെന്നു പൊലീസ്‌ വ്യക്തമാക്കി. അപകടത്തില്‍ മന്ത്രിക്ക്‌ പരുക്കില്ല. മന്ത്രിയെ കൊരട്ടി സ്റ്റേഷനിലെ പൊലീസ്‌ വാഹനത്തില്‍ ആലുവ ഗസ്റ്റ്‌ ഹൗസിലെത്തിച്ചു. വിമാനയാത്ര റദ്ദ്‌ ചെയ്‌ത മന്ത്രി രാത്രിതന്നെ ട്രെയിന്‍മാര്‍ഗം തിരുവനന്തപുരത്തിനുപോയി.