Breaking News

Trending right now:
Description
 
Jul 30, 2017

അമേരിക്കന്‍ നായര്‍ സംഗമം: ഒ.രാജഗോപല്‍ ഉദ്‌ഘാടനം ചെയ്‌തു

image തിരുവനന്തപുരം: പ്രഥമ അമേരിക്കന്‍ നായര്‍ സംഗമം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. നാട്ടിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ജാതി-മത ചിന്തയാണെന്ന പ്രചരണത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ രാജഗോപാല്‍ പറഞ്ഞു. ജാതിയും മതത്തിനുമെതിരെ പ്രസംഗിക്കുന്നവര്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ജാതീയത ഉപേക്ഷിക്കാത്തവരാണ്‌. മന്നത്തുപത്മനാഭനും കെ.കേളപ്പനും എം.പി.മന്മഥനും ജാതിപ്പേര്‌ ഉപേക്ഷിച്ചപ്പോള്‍ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ ഉപേക്ഷിക്കാതിരുന്നത്‌ ഉദാഹരണം മാത്രം.
തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയശേഷവും ജാതിക്കെതിരെ പ്രസംഗിക്കുന്നു - രാജഗോപാല്‍ പറഞ്ഞു.

സമുദായസ്‌നേഹം രാജ്യ സ്‌നേഹത്തിനെതിരല്ലെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. ചെറിയ ലോകത്തില്‍ നിന്നുമാത്രമേ വിശാല ലോകത്തിലേക്ക്‌ കടക്കാനാവൂ അദ്ദേഹം പറഞ്ഞു.

നായര്‍സംഗമം ചെയര്‍മാന്‍ രാജേഷ്‌ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്‌.5 ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ എംഎന്‍സി നായര്‍, കേണല്‍ രമേശ്‌, ജി.ശേഖരന്‍ നായര്‍, മിനിനായര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി നടന്ന ബിസിനസ്‌ മീറ്റ്‌ ഇന്ത്യന്‍ ബാങ്ക്‌ സോണല്‍ മാനേജര്‍ സുന്ദര്‍ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. സാംസ്‌കാരിക പരിപാടിയും കലാപരിപാടിയും ഉണ്ടായിരുന്നു.