Breaking News

Trending right now:
Description
 
Jul 30, 2017

രാജേഷിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍; പങ്കില്ലെന്ന്‌ കോടിയേരി

image ശ്രീകാര്യത്ത്‌ ആര്‍എസ്‌എസ്‌ കാര്യവാഹക്‌ രാജേഷിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ മണിക്കുട്ടന്‍, ബിജിത്ത്‌, എബി, ഗിരീഷ്‌, പ്രമോദ്‌ എന്നിവരെ അറസ്‌റ്റു ചെയ്‌തു. ഇവര്‍ക്ക്‌ സഹായം ചെയ്‌ത മൂന്നുപേരും കസ്റ്റഡിയിലുണ്ട്‌. ഇതില്‍ മണിക്കുട്ടന്റെ പേരില്‍ നിരവധി കേസുകളുണ്ട്‌. കാപ്പാനിയമപ്രകാരം ശിക്ഷ നേരത്തെ അനുഭവിച്ചിരുന്നു. കാട്ടാക്കട പുലിപ്പാറയിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്‌ പൊലീസ്‌ സംഘം കെട്ടിടം വളഞ്ഞു. പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ട ഇവര്‍ ഒരു പള്ളിയില്‍ അഭയം തേടിയെങ്കിലും വിശ്വാസികളുടെ സഹായത്തോടെ പൊലീസ്‌ പിടികൂടുകയായിരുന്നു. ആക്രമികള്‍ സഞ്ചരിച്ചുവെന്നു കരുതുന്ന മൂന്നു ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇതിനിടെ ആക്രമണപരമ്പരിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസനും നിരാഹാര സമരം നടത്തുകയാണ്‌. അതേസമയം, ആര്‍എസ്‌എസ്‌ നേതാവിന്റെ വധത്തിനു പിന്നില്‍ സിപിഎമ്മിനു പങ്കില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയില്‍ കെട്ടിവച്ച്‌ ബിജെപി ഹര്‍ത്താല്‍ നടത്തുകയാണ്‌. കേരളത്തില്‍ നിയമവാഴ്‌ച തകര്‍ന്നുവെന്നു വരുത്തിതീര്‍ക്കുവാനുള്ള ശ്രമമാണ്‌ ആര്‍എസ്‌എസ്‌ നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.