Breaking News

Trending right now:
Description
 
Jul 30, 2017

നടി ആക്രമിക്കപ്പെട്ട കേസ്‌: ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ആലുവ പൊലീസ്‌ ക്ലബില്‍ വിളിച്ചുവരുത്തിയാണ്‌ രണ്ടരമണിക്കൂര്‍ മൊഴിയെടുത്തത്‌. 2013ലെ അമ്മയുടെ താരനിശ സംബന്ധിച്ച കാര്യങ്ങളാണ്‌ അന്വേഷണസംഘം ചോദിച്ചറിഞ്ഞതെന്ന്‌ ഇടവേളബാബു പിന്നീട്‌ വ്യക്തമാക്കി. സ്റ്റേജ്‌ ഷോ റിഹേഴ്‌സിലെ സജീവ സാന്നിധ്യമായിരുന്നു ബാബു. അവിടെ നടിയും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായതിനു ബാബു സാക്ഷിയാണ്‌. അമ്മയുടെ സ്റ്റേജ്‌ ഷോയുമായി ബന്ധപ്പെട്ട്‌ കൊച്ചിയിലെ ഹോട്ടല്‍ അബാദ്‌ പ്ലാസയില്‍ നടന്ന റിഹേഴ്‌സലിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതാണ്‌ ഗൂഢാലോചനയ്‌ക്ക്‌ അടിസ്ഥാനമായി പൊലീസ്‌ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. ദിലീപിന്റെ കുടുംബജീവിതത്തില്‍ നടി മൂലം പ്രശ്‌നങ്ങളുണ്ടായെന്ന വിശ്വാസമാണ്‌ ക്വട്ടേഷനില്‍ കലാശിച്ചതെന്നും പൊലീസ്‌ അനുമാനിക്കുന്നു. സ്റ്റേജ്‌ ഷോ റിഹേഴ്‌സലിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്നത്‌ നടി കാവ്യയാണ്‌. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇതേ റിഹേഴ്‌സല്‍ ക്യാംപില്‍ എത്തിയതിനും പൊലീസിനു തെളിവു ലഭിച്ചിരുന്നു. കാവ്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.