Jul 30, 2017
അഞ്ചുകോടി മിസോറം ലോട്ടറി പിടിച്ചെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍
നിരോധനം ലംഘിച്ച് കേരളത്തില്‍ മിസോറം ലോട്ടറികള്‍ വില്‍പ്പനയ്ക്ക്
എത്തിച്ചതിനു പാലക്കാട്ടു രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ടീസ്റ്റാ
ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ ഡല്‍ഹി സ്വദേശി ജഗ്മല്‍ മേത്ത, കണ്ണൂര്‍
സ്വദേശിയും ബംഗാളില്‍ സ്ഥിരതാമസക്കാരനുമായ ഗിരീഷ് എന്നിവരെയാണ് അറസ്റ്റു
ചെയ്തത്. സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നു പുതുശേരി കുരുടിക്കാട്ടെ
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അഞ്ചുകോടി ടിക്കറ്റുകളും പൊലീസ്
പിടിച്ചെടുത്തിട്ടുണ്ട്. കേരള ടാക്സ് ഓണ്‍ ലോട്ടറീസ് ആക്ട് 2005
പ്രകാരമാണ് ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിച്ചത്. നീ നിരോധനം
ലംഘിച്ചു ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചതിനാണ്
അറസ്റ്റിലായവര്‍ക്കെതിരെ കേസ്. കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്ത ഷിസ്തി
എന്ന കമ്പനി മുഖേനെയാണ് മിസോറം ലോട്ടറി സംസ്ഥാനത്ത് വില്‍പ്പനയ്ക്ക്
എത്തിച്ചതെന്നു പൊലീസ് വ്യക്തമാക്കി.