Breaking News

Trending right now:
Description
 
Jul 29, 2017

കാന്‍സറിനു പിന്നാലെ ആഞ്‌ജലീനയ്‌ക്ക്‌ മുഖാകൃതി നഷ്ടമാകുന്ന രോഗവും

image കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന്‌ ഹോളിവുഡ്‌ സുന്ദരി ആഞ്‌ജലീന ജോളിയുടെ ബ്രെസ്‌റ്റ്‌ നീക്കം ചെയ്‌തതിനു പിന്നാലെ ബെല്‍സ്‌ പള്‍സിയ എന്ന രോഗവും പിടിപെട്ടു. മുഖത്തെ ഞരമ്പുകളും പേശിയും ക്ഷയിച്ച്‌ മുഖാകൃതി നഷ്ടമാകുന്ന രോഗമാണിത്‌. വൈറല്‍ ഇന്‍ഫെക്ഷനാണ്‌ ഇതിന്‌ കാരണമെന്നു പറയുന്നുവെങ്കിലും രോഗം പിടിപെടാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. സ്‌ട്രെസും രോഗകാരണമാണെന്നു പറയുന്നു. രോഗം സ്ഥിരീകരിച്ചശേഷം തന്റെ മുഖത്തിന്‌ വ്യത്യാസം വന്നുവെന്നു താരംതന്നെ സമ്മതിക്കുന്നുണ്ട്‌. ചില അവസരങ്ങളില്‍ സ്‌ത്രീകള്‍ സ്വന്തം ആരോഗ്യംനോക്കാതെ എല്ലാം കുടുംബത്തിനുവേണ്ടി നീക്കിവയ്‌ക്കാറുണ്ട്‌. രോഗലക്ഷണങ്ങള്‍ വന്നതിനുശേഷമായിരിക്കും ശ്രദ്ധിക്കുന്നത്‌. ഇതായിരിക്കും ചിലപ്പോള്‍ തന്റെ കാര്യത്തിലും സംഭവിച്ചതെന്നു ആഞ്‌ജലീന പറയുന്നു. സിനിമകളില്‍ സൗന്ദര്യംകൊണ്ട്‌ ലോകശ്രദ്ധനേടിയ നടി അതിനുപുറത്ത്‌ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ സ്‌നേഹം നേടിയെടുത്തത്‌. വരുമാനത്തിന്റെ നല്ലൊരുഭാഗവും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്‌ക്കുന്നുമുണ്ട്‌.