Breaking News

Trending right now:
Description
 
Jul 29, 2017

ദിലീപിന്റെ 6.67 ഏക്കര്‍ ഭൂമി പിടിച്ചെടുത്തേക്കും

image നടന്‍ ദിലീപ്‌ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന്‌ സംസ്ഥാന ലാന്‍ഡ്‌ ബോര്‍ഡ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അധികമുള്ള 6.67 ഏക്കര്‍ഭൂമി പിടിച്ചെടുത്തേക്കും. അഞ്ചുജില്ലകളില്‍ ദിലീപിനും കുടുംബത്തിനുമായി 21.67 ഏക്കര്‍ ഭൂമിയുണ്ട്‌. ഭൂമികൈമാറ്റം, പോക്കുവരവ്‌, പണം കൈമാറിയത്‌ തുടങ്ങിയവയെക്കുറിച്ചും റവന്യു ഉദ്യോഗസ്ഥര്‍ വിവരം ശേഖരിക്കുന്നുണ്ട്‌. കലക്ടര്‍മാരുടെ വിശദ റിപ്പോര്‍ട്ട്‌ പഠിച്ചതിനുശേഷം അധികഭൂമി പിടിച്ചെടുക്കുന്നതിനെക്കുറിച്ച്‌ റവന്യുവകുപ്പ്‌ തീരുമാനം എടുക്കും. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ്‌ ദിലീപിനും കുടുംബത്തിനും ഭൂമിയുള്ളത്‌. ഇടുക്കി ജില്ലയിലെ ഭൂമിയെക്കുറിച്ചുള്ള അന്വേഷണം റവന്യുവകുപ്പ്‌ നടത്തി. തൊടുപുഴയിലെ വെള്ളിയാമറ്റത്ത്‌ 3.88 ഏക്കര്‍ സ്ഥലമാണ്‌ ദിലീപിന്റെ പേരിലുള്ളത്‌. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു അന്വേഷണം. പ്രാഥമിക പരിശോധനയില്‍ രേഖകള്‍ കൃത്യമാണെന്നും കൈയ്യേറ്റ ഭൂമിയല്ലെന്നുമാണ്‌ റവന്യൂ അധികൃതരുടെ റിപ്പോര്‍ട്ട്‌.