Breaking News

Trending right now:
Description
 
Jul 27, 2017

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ചാനല്‍ ന്യൂസ്‌ എഡിറ്റര്‍ അറസ്റ്റില്‍

image വിവാഹ വാഗ്‌ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രമുഖ ന്യൂസ്‌ ചാനലിലെ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ അമല്‍ വിഷ്‌ണുദാസിനെ (40) പൊലീസ്‌ അറസ്റ്റു ചെയ്‌തു. തിരുവനന്തപുരം സ്വദേശിനിയായ യുവതി സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ അമലിനെ അടുത്തമാസം ഒമ്പതുവരെ റിമാന്‍ഡ്‌ ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്‌ ചാനല്‍ മാനേജ്‌മെന്റ്‌ അമലിലെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. 2015 ഡിസംബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. അമല്‍ രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ യുവതി മേലുദ്യോഗസ്ഥനെ കാണാന്‍ പോകാറുണ്ടായിരുന്നു. ആശുപത്രിവാസത്തിനിടെയാണ്‌ അമല്‍ പ്രേമാഭ്യര്‍ഥനയും വിവാഹവാഗ്‌ദാനവും നല്‍കിയത്‌. പിതാവിന്റെ ചികിത്സയ്‌ക്കെന്നു പറഞ്ഞ്‌ അമല്‍ പണം കൈപ്പറ്റിയെന്നും പീഡനവിവരം പുറത്തുവിട്ടാല്‍ ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്‌.