
മാധ്യമ പ്രവർത്തകയായ ഇ.എസ്. ജിജിമോൾ എഴുതിയ വിശുദ്ധപ്രത്തിന്റെ കരങ്ങള്‍ എന്ന പുസ്തകം യുവ എഴുത്തുകാരൻ ബി. മുരളി പ്രകാശനം ചെയ്തു. പീരുമേട് എ. ബി.ജി ഓഡിറ്റോറിയത്തില നടന്ന ചടങ്ങിൽ സിനിമ സംവിധായകനും PRD ഉദ്യോഗസ്ഥനുമായ വാൾട്ടർ ഡിക്രൂസ് പുസ്തകം ഏറ്റുവാങ്ങി. പരിധി പുബ്ലിക്കേഷനിലെ എം. രാജീവ് കുമാർ പുസ്തകം പരിചയപ്പെടുത്തി. ഇടുക്കി ജില്ലാ യുവ കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ ആണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ നിസ്സഹായായ ഒരു വിധവയുടെ പോരാട്ടത്തിന്റെ കഥയാണ് വിശുദ്ധ പ്രേതത്തിന്റെ കരങ്ങൾ. വിധിയോടും സമൂഹത്തോടും പൊരുതി നിന്നുകൊണ്ട് ജീവിതം തിരിച്ചു പിടിക്കുന്നത്തിന്റെ മനസ്സിൽ കുറിക്കുന്ന വിവരണം ആണ് നോവലിന്റെ കരുത്തു. ഭർത്താവില്ലാത്ത ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുമ്പോൾ നേരിടേണ്ടി വരുന്ന വിഷമങ്ങൾക്കു അപ്പുറം എസ്റ്റേറ്റിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പോരാട്ടങ്ങളുടെ കഥ കൂടിയാണിത്. ഒറ്റ ഒഴുക്കിൽ വായിച്ചു പോകാൻ കഴിയുന്ന ശൈലി വായനക്കാരെ പിടിച്ചിരുത്തുന്ന എന്ന കാര്യം ഉറപ്പാണ്.
ഇ.സ്. ബിജിമോൾ എം.എൽ.എ., ആർ. തിലകൻ, ടെലിവിഷൻ തരാം കിഷോർ, കെ.കെ. ശിവരാമൻ, പി.സ്. രാജൻ, അർജുൻ പാണ്ട്യൻ ഐഎഎസ്, ജൻറ്റെ ആൻഡ്രൂസ്, തുടങ്ങിയവർ ആശംസകൾ നേർന്നു. ബാബു പൗലോസ് സ്വാഗതവും ജിജി കെ. ഫിലിപ്പ് നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം നാപ്റ്റോ ബാൻഡ് അവതരിപ്പിച്ച ഫ്യൂഷൻ വോക്കൽ ഷോ ഉണ്ടായിരുന്നു.