Breaking News

Trending right now:
Description
 
Jul 26, 2017

ഗാ​ന്ധി​യൻ കെ.ഇ. മാ​മ്മ​ൻ അന്തരിച്ചു

image തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നും ഗാ​ന്ധി​യ​നു​മാ​യ കെ.​ഇ. മാ​മ്മ​ൻ (96) അ​ന്ത​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ണ്ട​ത്തി​ൽ കു​ടും​ബ​ത്തി​ൽ കെ.​സി. ഈ​പ്പ​ന്‍റെയും കു​ഞ്ഞാ​ണ്ട​മ്മ​യു​ടെ​യും ഏ​ഴു​ മ​ക്ക​ളി​ൽ ആ​റാ​മ​നാ​യിരുന്നു.

ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തി​ലും സ​ർ സി​പി​ക്കെ​തി​രാ​യ സ​മ​ര​പോരാട്ടങ്ങളിലും സജീവമായി പങ്കെടുത്ത മാമൻ ഏറെ നാൾ സാമൂഹിക പ്രവർത്തകനായ കോട്ടയത്തായിരുന്നു താമസം. ഏതാനും വര്ഷം മുമ്പാണ് തിരുവനന്തപുരതെക്കു താമസം മാറ്റിയത്.

1940ൽ ​മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ബി​രു​ദ​ത്തി​നു ചേ​ർ​ന്നെങ്കിലും 1942ലെ ​ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ അ​വി​ടെ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ടു.

രാ​മാ​ശ്ര​മം അ​വാ​ർ​ഡ്, ലോ​ഹ്യാ​വി​ചാ​ര ​വേ​ദി​യു​ടെ അ​വാ​ർ​ഡ്, ടി​കെ​വി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് എന്നിവ ല​ഭി​ച്ചിട്ടുണ്ട്. അവിവാഹിതനാണ്.