Breaking News

Trending right now:
Description
 
Jul 25, 2017

നടിയോട്‌ അശ്ലീലം പറഞ്ഞ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ കേസ്‌

image സിനിമയില്‍ അഭിനയിച്ച നടിക്ക്‌ പ്രതിഫലം നല്‍കില്ലെന്നു പറയുകയും ലൈംഗികചുവയോടെ സംസാരിച്ചുവെന്നുമുള്ള പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ കൊച്ചി പനങ്ങാട്‌ പൊലീസ്‌ കേസെടുത്തു. കേസില്‍ യുവനടന്‍ ശ്രീനാഥ്‌ ഭാസിയുള്‍പ്പെടെ മറ്റുമൂന്നുപേര്‍കൂടി പെട്ടിട്ടുണ്ട്‌. സിനിമയില്‍ അഭിനയിച്ച തനിക്ക്‌ പ്രതിഫലം നല്‍കിയില്ലെന്നും ഹോട്ടലില്‍ എത്തിചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ്‌ യുവനടി പൊലീസിന്‌ പരാതി നല്‍കിയത്‌. നടനും സംവിധായകനുമായ ലാലിന്റെ മകനാണ്‌ ജീന്‍ പോള്‍. 2016 നവംബര്‍ 16ന്‌ ഹണീബി ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്‌ സംഭവമെന്നു നടി പൊലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. ന്യൂജനറേഷന്‍ സിനിമകളിലെ ശ്രദ്ധേയനായ നടനാണ്‌ ശ്രീനാഥ്‌ ഭാസി. സിനിമയിലെ ടെക്‌നീഷ്യന്മാരായ അനൂപ്‌, അനിരുദ്ധ്‌ എന്നിവരാണ്‌ മറ്റു കുറ്റാരോപിതര്‍.