Breaking News

Trending right now:
Description
 
Jul 25, 2017

മഅദനിക്ക്‌ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ല; ബുധനാഴ്‌ച കേരത്തില്‍ ഹര്‍ത്താല്‍

image മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി്‌കു ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ നല്‍കാനാകില്ലെന്ന്‌ എന്‍ഐഎ പ്രത്യേക കോടതി വ്യക്തമാക്കി. ബാംഗ്ലൂരിലെ ജയിലില്‍ കഴിയുകയാണ്‌ മഅദനി. ഓഗസ്‌റ്റ്‌ ഒമ്പതിനു തലശേരിയിലാണ്‌ മഅദനിയുടെ മൂത്തമകന്‍ ഹാഫിസ്‌ ഉമര്‍ മുക്താറിന്റെ വിവാഹം. അന്നുമുതല്‍ 20വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടു മഅദനി കോടതിയെ സമീപിച്ചിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ 31-ാം പ്രതിയാണ്‌ മഅദനി. മഅദനിക്ക്‌ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിനല്‍കാതിരുന്ന കോടതി നടപടിയില്‍ പ്രതിഷേധിച്ച്‌ പിഡിപി ബുധനാഴ്‌ച കേരളത്തില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്‌തു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.