
കടുത്ത
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുപതുകാരിയുടെ
ഉദരത്തില്‍നിന്ന് ഒന്നര കിലോ ഭാരമുള്ള മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ
പുറത്തെടുത്തു. മംഗലാപുരം ഇന്‍ഡ്യാന ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണു ഡോക്ടര്‍മാര്‍ മുടി
പുറത്തെടുത്തത്. ഡോ. ഹൈദര്‍, ഡോ.സിബാസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു
ശസ്ത്രക്രിയ. കുട്ടിക്കാലം മുതല്‍ സ്വന്തം മുടി തിന്നുന്ന സ്വഭാവക്കാരിയായിരുന്നു
പെണ്കുട്ടിയെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വയറുവേദന അസഹ്യമായതിനെത്തുടര്ന്നു
ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ എന്‍ഡോസ്കോപ്പി, സിടി സ്കാന്‍ എന്നിവയ്ക്കു
വിധേയമാക്കിയതിനുശേഷമാണു രോഗകാരണം കണ്ടുപിടിച്ചത്. മാനസിക സമ്മര്‍ദം
അനുഭവിക്കുന്നവര്‍ ആത്മസംതൃപ്തി ലഭിക്കുന്നതിനാണു സ്വന്തം മുടി തിന്നുന്നതെന്നു
ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പു മധ്യപ്രദേശിലെ ഇന്‍ഡോറിലും സമാനസംഭവം
റിപ്പോര്‍ട്ട് ചെയ്തിരുന്നു. 19 കാരിയായ യുവതിയുടെ ഉദരത്തില്‍നിന്നു 1.8
കിലോഗ്രാം ഭാരമുള്ള മുടിക്കെട്ടാണ് അന്നു ഡോക്ടര്‍മാര്‍ നീക്കിയത്.