Breaking News

Trending right now:
Description
 
Jul 23, 2017

അറസ്റ്റ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന്‌ എം.വിന്‍സെന്റ്‌ എംഎല്‍എ

image രാഷ്ട്രീയ പകപ്പോക്കലിന്റെ പേരിലാണ്‌ പീഡനക്കേസില്‍പെടുത്തി തന്നെ അറസ്റ്റു ചെയ്‌തതെന്ന്‌ എം.വിന്‍സെന്റ്‌ എംഎല്‍എ. മുഖ്യമന്ത്രിയുടെ ാേഫിസില്‍നിന്നുള്ള സമ്മര്‍ദ്ദംകൊണ്ടാണ്‌ അറസ്റ്റു ചെയ്‌തത്‌. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കില്ലെന്നും വിന്‍സെന്റ്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. വീട്ടമ്മയും താനും അയല്‍വാസികളാണെന്നും വര്‍ഷങ്ങളായി അറിയാമെന്നും എംഎല്‍എ പറയുന്നു. അറസ്റ്റ്‌ അസാധാരണസംഭവമാണെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. വിഷയത്തില്‍ പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കും. 25ന്‌ യുഡിഎഫ്‌ യോഗവും രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്‌. അറസ്‌റ്റിന്റെ പേരില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നു കോണ്‍ഗ്രസ്‌ നേതൃത്വം വിലയിരുത്തി. അതേസമയം, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ എംഎല്‍എയെ അറസ്‌റ്റു ചെയ്‌തതെന്നു പൊലീസ്‌ വ്യക്തമാക്കി. വീട്ടമ്മയെ എംഎല്‍എ ഫോണില്‍വിളിച്ചതിന്റെ സംഭാഷണരേഖകളും ശാസ്‌ത്രീയതെളിവുകളും ശേഖരിച്ചിരുന്നു. തെളിവുകള്‍വച്ച്‌ പ്രത്യേക ചോദ്യാവലി തയാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍ നടത്തിയത്‌. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 900 തവണ എംഎല്‍എ വീട്ടമ്മയെ ഫോണില്‍ വിളിച്ചുവെന്നും പൊലീസ്‌ വ്യ്‌ക്തമാക്കി.