Breaking News

Trending right now:
Description
 
Jul 23, 2017

അക്ഷയകുമാറിന്റെ പുതിയചിത്രം റിലീസിനുമുമ്പ്‌ ഇന്റര്‍നെറ്റില്‍

image ദേശീയ അവാര്‍ഡ്‌ ജേതാവ്‌ അക്ഷയ്‌കുമാറിന്റെ ഏറ്റവും പുതിയ ബോളിവുഡ്‌ ചിത്രം 'ടോയ്‌ലറ്റ്‌-ഏക്‌ പ്രേം കഥ' ആണ്‌ ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്‌. ഓഗസ്‌റ്റ്‌ 11നു ചിത്രത്തിന്റെ റിലീസ്‌ തീരുമാനിച്ചിരുന്നതാണ്‌. എന്നാല്‍ ഇതിനുമുമ്പുതന്നെ ചിത്രം ഇന്റര്‍നെറ്റില്‍ എത്തുകയായിരുന്നു. ചിത്രം ചോര്‍ന്നുവെന്ന വിവരം ചിത്ത്രതിന്റെ കോറിയോഗ്രാഫര്‍ റമോ ഡിസൂസയ്‌ക്കാണ്‌ ആദ്യം വിവരം ലഭിച്ചത്‌. ഇക്കാര്യം അദ്ദേഹം നിര്‍മാതാക്കളെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും സൈബര്‍സെല്ലും അന്വേഷണം ആരംഭിച്ചു. ശ്രീ നാരായണന്‍സിങാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. പുതിയ ചിത്രത്തിന്റെ ചോര്‍ച്ച വാര്‍ത്തയായതോടെ വ്യാജ പതിപ്പുകള്‍ക്കെതിരായ പോരാട്ടത്തില്‍ പിന്തുണ ആവശ്യപ്പെട്ട്‌ ട്വിറ്ററില്‍ അക്ഷയ്‌കുമാര്‍ കുറിച്ചു.