Breaking News

Trending right now:
Description
 
Jul 22, 2017

പ്രേമം നിരസിച്ചതിന്‌ തീകൊളുത്തിയ സംഭവം: പെണ്‍കുട്ടി മരിച്ചു

image പ്രണയം നിരസിച്ചതിന്‌ അയല്‍വാസി ശരീരമാസകലം പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശിനിയായ പതിനേഴുകാരിയാണ്‌ മരിച്ചത്‌. കഴിഞ്ഞ ജൂലൈ 14നായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്‌ അതിക്രമിച്ചുകയറിയാണ്‌ അയല്‍വാസിയായ യുവാവ്‌ ക്രൂരതകാട്ടിയത്‌. 85 ശതമാനം പൊള്ളലേറ്റയുവതി കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച വിദഗ്‌ധചികിത്സയ്‌ക്കായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശനിയാഴ്‌ച രാവിലെ മരിച്ചു. പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവിനെ പിന്നീട്‌ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ക്കു 65 ശതമാനത്തോളം പൊള്ളല്‍ ഏറ്റിരുന്നു. ഇയാള്‍ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.