Breaking News

Trending right now:
Description
 
Jul 20, 2017

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാമതു രാഷ്ട്രപതി

image ന്യൂഡൽഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാമതു രാഷ്ട്രപതി. ചൊവ്വാഴ്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർഥിയായിരുന്ന മീരാകുമാറിനെ പരാജയപ്പെടുത്തിയാണ് കോവിന്ദ് രാജ്യത്തിന്‍റെ പ്രഥമ പൗരൻ എന്ന പദവിയിലേക്ക് ജയിച്ചു കയറിയത്. കോവിന്ദിന് 7,02,644 വോട്ട് മൂല്യം ലഭിച്ചു. 3,67,314 വോട്ട് മൂല്യമാണ് പ്രതിപക്ഷത്തിന്‍റെ മീരാകുമാർ നേടിയത്.

കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാർ മീരാകുമാറിന് അനുകൂലമായി വോട്ടു ചെയ്തു. പാർലമെന്‍റ് അംഗങ്ങളിൽ നിന്നു മാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് നേടിയത്. മീരാകുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.