Breaking News

Trending right now:
Description
 
Jul 20, 2017

ഗ്രാമാന്തരങ്ങളിലേക്ക് ആധുനിക ഹൃദയചികിത്സാ വൈദഗ്ധ്യം എത്തിക്കാന്‍ #കണ്‍സള്‍ട്ട് കാര്‍ഡിയോ

image കൊച്ചി: ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രാന്തങ്ങളിലും പ്രവര്‍ത്തിക്കുന്ന ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഹൃദയാഘാത ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതില്‍ സൗജന്യ വിദഗ്‌ദ്ധോപദേശം ലഭ്യമാക്കാന്‍ #കണ്‍സള്‍ട്ട് കാര്‍ഡിയോ സേവനം അവതരിപ്പിക്കുന്നു. സ്‌പെഷ്യാലിറ്റി ഇന്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോളജി സെന്ററുകളുമായി ഹൃദയ ചികിത്സയില്‍ പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച മെഡിട്രീന ഹോസ്പിറ്റല്‍സ് ആണ് #കണ്‍സള്‍ട്ട് കാര്‍ഡിയോ സേവനം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

ഇന്ത്യയിലെ കാര്‍ഡിയാക് രോഗികളില്‍ 40 ശതമാനവും ഗ്രാമ-നഗരപ്രാന്ത പ്രദേശങ്ങളിലാണ്. വിദഗ്ദ്ധ ചികിത്സയ്ക്കുള്ള ഒരുവിധ സൗകര്യങ്ങളും ഈ പ്രദേശങ്ങളിലില്ലാത്തതിനാല്‍ തങ്ങളുടെ സമീപിക്കുന്ന രോഗികളെ തൊട്ടടുത്ത സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുക മാത്രമാണ് ഗ്രാമങ്ങളിലെ ക്ലിനിക്കുകള്‍ക്ക് ചെയ്യാന്‍ സാധിക്കുക.പല സംസ്ഥാനങ്ങളിലും കാര്‍ഡിയോളജി വിഭാഗമുള്ള ഇത്തരം സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ അഞ്ചോ ആറോ മണിക്കൂര്‍ യാത്ര ചെയ്യേണ്ട ദൂരത്തിലുമായിരിക്കും. നിര്‍ണ്ണായകമായ ആദ്യമണിക്കൂറുകളില്‍ ചികിത്സ ലഭിക്കാന്‍ സാധിക്കാതെ വരുന്നത് തികച്ചും അപകടകരമായ അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. എന്‍. പ്രതാപ്കുമാര്‍ നേതൃത്വം നല്‍കുന്ന മെഡിട്രീന ഹോസ്പിറ്റല്‍സ് #കണ്‍സള്‍ട്ട് കാര്‍ഡിയോ സേവനം അവതരിപ്പിക്കുന്നത്.

#കണ്‍സള്‍ട്ട് കാര്‍ഡിയോ പദ്ധതിയില്‍ ഇന്ത്യയിലെങ്ങുമുള്ള ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും തങ്ങളുടെ അടുത്തെത്തുന്ന കാര്‍ഡിയോളജി രോഗികള്‍ക്ക് എന്തൊക്കെ അടിയന്തിര പരിചരണം ലഭ്യമാക്കണം എന്നതില്‍ മെഡിട്രീനയിലെ വിദഗ്ദ്ധ കാര്‍ഡിയോളജിസ്റ്റുകളുടെ ഉപദേശം സൗജന്യമായി തേടാം. ഹൃദ്രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സ്‌പെഷ്യലിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ വൈദ്യസഹായം ലഭ്യമായാല്‍ ഗുരുതരാവസ്ഥകളിലേക്ക് പോകാതെ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയും. ആധുനിക വാര്‍ത്താവിനിമയ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ചികിത്സയിലെ തങ്ങളുടെ വൈദഗ്ധ്യം ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്നതിനുള്ള ശ്രമമാണ് മെഡിട്രീന ഈ സംരംഭത്തിലൂടെ നടത്തുന്നത്.

ഈ സേവനം ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാര്‍ #കണ്‍സള്‍ട്ട് കാര്‍ഡിയോയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഒരിക്കല്‍ എന്റോള്‍ ചെയ്താല്‍ മെഡിട്രീനയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളുമായി നേരിട്ട് സംസാരിക്കുന്നതിനും പൂര്‍ണമായും സൗജന്യമായി ഹൃദ്രോഗചികിത്സയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും സാധിക്കും. പ്രത്യേകം സജ്ജമാക്കിയ ടെലിഫോണ്‍ ലൈനുകള്‍, ഇ-മെയില്‍, ഇന്‍സ്റ്റന്റ് മെസേജുകള്‍ എന്നിവ ഈ പദ്ധതിയില്‍ എന്റോള്‍ ചെയ്ത ഡോക്ടര്‍മാര്‍ക്കായി ലഭ്യമാക്കും. താത്പര്യമുള്ള ജിപിമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും www.meditrinahospitals.com/ConsultCardio എന്ന വെബ്‌സൈറ്റ് ലിങ്ക് വഴിയോ +91 751 040 01 00 എന്ന നമ്പരില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

'നഗരകേന്ദ്രീകൃതമായി മാറുന്ന ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് തികച്ചും സൗജന്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ #കണ്‍സള്‍ട്ട് കാര്‍ഡിയോ വിഭാവനം ചെയ്തത്. ഇരുപതോളം വിദഗ്ദ്ധ ഡോക്ടര്‍മാരാണ് വിവിധ മെഡിട്രീന യൂണിറ്റുകളില്‍ നിന്ന് #കണ്‍സള്‍ട്ട് കാര്‍ഡിയോ പാനലിലുള്ളത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ചികിത്സാപദ്ധതികള്‍ നടത്തുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതും ഞങ്ങളുടെ പരിഗണനയിലുണ്ട്;' മെഡിട്രീന ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എന്‍. പ്രതാപ് കുമാര്‍ പറഞ്ഞു.

മെഡിട്രീനയുടെകൊല്ലം, തിരുവനന്തപുരം, പാലക്കാട്, ജംഷഡ്പൂര്‍, മാലിദ്വീപ് എന്നീ യൂണിറ്റുകളിലെ കാര്‍ഡിയോളജിസ്റ്റുകളാണ് #കണ്‍സള്‍ട്ട് കാര്‍ഡിയോ പാനലിലുള്ളത്. അംബാല കന്റോണ്‍മെന്റ്, പാഞ്ച്കുല, ഫരീദാബാദ്, ഗുഡ്ഗാവ് എന്നീ സെന്ററുകളിലെ സ്‌പെഷ്യലിസ്റ്റുകളുടെ സേവനവും #കണ്‍സള്‍ട്ട് കാര്‍ഡിയോ അടുത്ത ഘട്ടത്തില്‍ പ്രയോജനപ്പെടുത്തും.

ഇന്ത്യയുടെ നഗരങ്ങള്‍ക്ക് അപ്പുറേേത്തക്ക് ആധുനിക ഹൃദയചികിത്സാസൗകര്യങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പെഷ്യാലിറ്റി ഇന്‍ ഹോസ്പിറ്റല്‍ കാര്‍ഡിയാക് സെന്ററുകളുമായാണ് മെഡിട്രീന ഹോസ്പിറ്റല്‍സും ഡോ.എന്‍. പ്രതാപ് കുമാറും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്. ഹരിയാന സര്‍ക്കാറുമായി ചേര്‍ന്ന് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് മാതൃകയില്‍ എട്ട് എസ്‌ഐഎച്ച് സെന്ററുകള്‍ തുടങ്ങാന്‍ മെഡിട്രീന ധാരണയിലെത്തിയിട്ടുണ്ട്. മ്യാന്‍മാര്‍, ഒമാന്‍, നേപ്പാള്‍, സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സമാന രീതിയില്‍ കാര്‍ഡിയാക് സെന്ററുകള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുമായി ചര്‍ച്ചയിലാണ് മെഡിട്രീന.

Contact:
Athira M. Ajith| athira@respublica.in | +91 974 552 22 17
Pavithra Raju | pavithra@respublica.in | +91 999 522 29 19