Breaking News

Trending right now:
Description
 
Jul 20, 2017

സായ്‌പല്ലവിയുടെ ആദ്യ തെലുങ്ക്‌ ചിത്രം നാളെയെത്തും

image സായ്‌ പല്ലവിയുടെ ആദ്യ തെലുങ്ക്‌ ചിത്രം ഫില വെള്ളിയാഴ്‌ച തിയറ്ററുകളിലെത്തും. രാജു സിരിഷ്‌ സംവിധാനം ചെയ്യുന്ന ഈ പ്രണയ ചിത്രത്തില്‍ വരുണ്‍ തേജസാണ്‌ നായകന്‍.ചിത്രത്തിന്റെ പ്രീ റിലീസ്‌ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. പ്രേമം എന്ന ചിത്രം ദക്ഷിണേന്ത്യ മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ നായകന്‍ നിവിന്‍ പോളിയേക്കാള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ മലര്‍ എന്ന കഥാപാത്രമായെത്തിയ സായ്‌ പല്ലവിയാണ്‌. പ്രേമത്തിന്‌ പിന്നാലെ തമിഴില്‍നിന്നും തെലുങ്കില്‍നിന്നും സായ്‌പല്ലവിയെ തേടി ഓഫറുകള്‍ എത്തി. വിജയ്‌, അജിത്‌, വിക്രം, സൂര്യ സിനിമകളില്‍ സായ്‌ പല്ലവിയുടെ പേര്‌ ഉയര്‍ന്നിരുന്നുവെങ്കിലും ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന മലയാള ചിത്രമാണ്‌ രണ്ടാമതായി സായി പല്ലവി ചെയ്‌തത്‌. ഇതിനു പിന്നാലെ തമിഴിലും തെലുങ്കിലും സിനിമകള്‍ക്ക്‌ കരാര്‍ ഏറ്റെടുക്കുകയായിരുന്നു.