Breaking News

Trending right now:
Description
 
Jul 20, 2017

രാഷ്ട്രപതി ആര്‌? ഫലപ്രഖ്യാപനം ഇന്ന്‌

image രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം ഇന്നു വൈകിട്ട്‌ അഞ്ചുമണിയോടെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്നോടെ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ വേട്ടെണ്ണല്‍ ആരംഭിച്ചു. രാംനാഥ്‌ കോവിന്ദോ മീരാ കുമാറോ രാഷ്ട്രപതിയെന്ന്‌ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഭരണസഖ്യമായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി കോവിന്ദിന്‌ പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിനെക്കാള്‍ ഏറെ മുന്‍തൂക്കമുണ്ട്‌. കോവിന്ദിന്‌ ജയമുറപ്പിക്കുംവിധം മുന്നണിക്കു പുറത്തുനിന്നു പിന്തുണ ലഭിച്ചിരുന്നു. മൂന്നില്‍ രണ്ടിനടുത്ത ഭൂരിപക്ഷമാണ്‌ എന്‍ഡിഎ പ്രതീക്ഷിക്കുന്നത്‌. പാര്‍ലമെന്റിലെ ബാലറ്റ്‌ പെട്ടികളാണ്‌ ആദ്യം എണ്ണുന്നത്‌. സംസ്ഥാന നിയമസഭകളില്‍നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകള്‍ സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിലാണ്‌ എണ്ണുക. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമാണ്‌ വോട്ടര്‍മാര്‍. ഓരോ സ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്‌ എംഎല്‍എമാരുടെ വോട്ടുമൂല്യം കണക്കാക്കുന്നത്‌. അതേസമയം ഒരു എംപിയുടെ വോട്ടുമൂല്യം 708 ആണ്‌.