Breaking News

Trending right now:
Description
 
Jul 20, 2017

ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കോഴവാങ്ങി

image മെഡിക്കല്‍കോളജിന്‌ കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌. ബിജെപി നിയോഗിച്ച അന്വേഷണ സമിതിയാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌. പാലക്കാട്‌ ചെര്‍പ്പുളശേരിയില്‍ കേരള മെഡിക്കല്‍ കോളജ്‌ എന്ന സ്ഥാപനത്തിന്‌ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ രമേശാണ്‌ സഹായിച്ചത്‌ എന്നു മനസിലാക്കി തന്റെ വര്‍ക്കലയിലുള്ള എസ്‌ആര്‍ മെഡിക്കല്‍ കോളജിനായി പണം നല്‍കി എന്നാണ്‌ കോളജ്‌ ഉടമ ആര്‍.ഷാജിയുടെ മൊഴി. എന്നാല്‍ കമ്മിഷന്റെ തെളിവെടുപ്പില്‍ ഇക്കാര്യം രമേഷ്‌ നിഷേധിച്ചിട്ടുണ്ട്‌. പണം നല്‍കിയതായി ആര്‍.ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ്‌.വിനോദും തെളിവെടുപ്പില്‍ സമ്മതിച്ചു. അന്വേഷണ റിപ്പോര്‍ട്ട്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആര്‍.സുഭാഷിനും കൈമാറിയിരുന്നു.