Breaking News

Trending right now:
Description
 
Jul 19, 2017

മോഷണക്കേസില്‍ പെടുത്താന്‍ശ്രമം; പൊലീസ്‌ വിട്ടയച്ച യുവാവ്‌ ആത്മഹത്യ ചെയ്‌തു

image തൃശൂര്‍ പാവറട്ടി പൊലീസ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തശേഷം വിട്ടയച്ച യുവാവ്‌ തൂങ്ങിമരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടിക്ക്‌ പടിഞ്ഞാറ പങ്കന്‍തോട്‌ കോളനിയില്‍ ചക്കാണ്ടന്‍ കൃഷ്‌ണന്‍കുട്ടിയുടെ മകന്‍ വിനായകനാണ്‌ (18) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്‌. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ മധുരക്കരയിലെ റോഡില്‍ വിനായകനും സുഹൃത്ത്‌ ശരത്തിനൊപ്പം കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ ഇതുവഴിയെത്തിയ പൊലീസ്‌ വിനായകനെയും ശരത്തിനെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. സ്‌റ്റേഷനില്‍വച്ച്‌ പൊലീസ്‌ ഇരുവരുടെയും മുഖത്തടിച്ചു. സ്‌റ്റേഷനിലെ ഓരോ പൊലീസുകാരും ഇതേ രീതിയില്‍ ചോദ്യം ചെയ്‌തു.മാലമോഷണം നടത്തുന്നത്‌ ഇവരാണെന്നു സമ്മതിക്കണമെന്നാവശ്യപ്പെട്ട്‌ ഭീഷണിയും നടത്തി. വിനായകന്റെ നീളംകൂടിയ മുടി ഒരു പൊലീസുകാരന്‍ വലിച്ചുപറിച്ചു. കാലില്‍ ബൂട്ടുകൊണ്ടു ചവിട്ടിയരച്ചു. ക്രൂരമര്‍ദ്ദനത്തിനുശേഷം തിങ്കളാഴ്‌ച വൈകുന്നേരമാണ്‌ വിട്ടയച്ചത്‌. പൊലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ്‌ വിനായകന്‍ ആത്മഹത്യചെയ്‌തതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. വിനായകന്‍ തൂങ്ങിമരിച്ചതറിഞ്ഞ്‌ ഇന്‍ക്വസ്റ്റ്‌ തയാറാക്കാന്‍ എത്തിയ പൊലീസുകാരെ വീട്ടുകാരും നാട്ടുകാരും തടഞ്ഞു. ഒടുവില്‍ ആര്‍ഡിഒയും ഐജിയും സ്ഥലത്ത്‌ എത്തിയതിനുശേഷമാണ്‌ ഇന്‍ക്വസ്റ്റ്‌ നടന്നത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സിറ്റി പൊലീസ്‌ കമ്മിഷണര്‍ ഉത്തരവിട്ടു.