Breaking News

Trending right now:
Description
 
Jul 18, 2017

ദിലീപിന്റെ ജാമ്യഹര്‍ജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും

image യുവനിടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്‌ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ എടുക്കുന്നതിന്‌ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി വ്യാഴാഴ്‌ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഇന്നലെ ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്‌ അറിയുന്നതിനായി മാറ്റിവയ്‌ക്കുകയായിരുന്നു. കൂട്ടമാനഭംഗം, ഗൂഢാലോചന വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. തന്നെ കേസില്‍ കുടുക്കാന്‍ ഉന്നതതലങ്ങളില്‍ ഗൂഢാലോചന നടന്നതായി ദിലീപ്‌ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഗൂഢാലോചനയ്‌ക്കു പിന്നില്‍ ആരാണെന്നു സൂചിപ്പിച്ചിട്ടില്ല. സിനിമാ കരിയര്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി പൊലീസിന്‌ ദിലീപ്‌ നേരത്തെ പരാതി നല്‍കിയിരുന്നുവെന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.