Breaking News

Trending right now:
Description
 
Jul 18, 2017

മതസ്‌പര്‍ധ പരാമര്‍ശം: സെന്‍കുമാര്‍ കേസ്‌ ക്രൈംബ്രാഞ്ചിന്‌

image മുന്‍പൊലീസ്‌ മേധാവി ടി.പി.സെന്‍കുമര്‍ മതസ്‌പര്‍ധ ഉളവാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസ്‌ സൈബര്‍ പൊലീസ്‌ സ്റ്റേഷനില്‍നിന്നു ക്രൈംബ്രാഞ്ചിലേക്ക്‌ മാറ്റി. ഒരു വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ സെന്‍കുമാര്‍ മതസ്‌പര്‍ധ ഉളവാക്കിയ പരാമര്‍ശം നടത്തിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ അഞ്ചുപരാതികള്‍ പൊലീസ്‌ ആസ്ഥാനത്ത്‌ ലഭിച്ചിരുന്നു. അഭിമുഖം നടത്തിയ വാരികയുടെ ലേഖകന്റെ മൊഴിയും അന്വേഷണസംഘം എടുത്തിട്ടുണ്ട്‌. സെന്‍കുമാറിന്റെ അനുമതിയോടെയാണ്‌ അഭിമുഖം റിക്കോര്‍ഡ്‌ ചെയതതെന്നും അവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചതെന്നുമാണ്‌ ലേഖകന്റെ മൊഴി. അഭിമുഖം റിക്കോര്‍ഡ്‌ ചെയ്‌ത മൊബൈല്‍ഫോണ്‍ പൊലീസിന്‌ കൈമാറി. അതേസമയം, കേസില്‍ സെന്‍കുമാറിനെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ സെന്‍കുമാറിനെ അറസ്‌റ്റുചെയ്‌താല്‍ 30,000 രൂപയ്‌ക്കുള്ള സ്വന്തം ജാമ്യവും തുല്യ തുകയ്‌ക്കുള്ള രണ്ട്‌ ആള്‍ജാമ്യവും അനുവദിക്കണമെന്നാണ്‌ ഇടക്കാല ഉത്തരവ്‌.