Breaking News

Trending right now:
Description
 
Jul 17, 2017

ദിലീപുമായി ബന്ധം: അന്‍വര്‍സാദത്ത്‌ എംഎല്‍എയുടെ മൊഴിയെടുത്തു

image നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണസംഘം അന്‍വര്‍സാദത്ത്‌ എംഎല്‍എയുടെ മൊഴിയെടുത്തു. തിങ്കളാഴ്‌ച രാവിലെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയാണ്‌ മൊഴിയെടുത്തത്‌. ദിലീപുമായി അടുത്തബന്ധമുള്ള ആളാണ്‌ ആലുവ എംഎല്‍എകൂടിയായ അന്‍വര്‍. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും പള്‍സര്‍സുനിയെ അറിയുമോ എന്നുമുള്ളകാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചുവെന്ന്‌ എംഎല്‍എ പിന്നീട്‌ വ്യക്തമാക്കി. എല്‍ഡിഎഫിലെ രണ്ടു എംഎല്‍എമാര്‍്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ തന്നെയും ഇതിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട ദിവസത്തിനുശേം പലതവണ അന്‍വര്‍സാദത്ത്‌ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന്‌ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപുമായി സാമ്പത്തികമോ റിയല്‍ എസ്‌റ്റേറ്റ്‌ ബന്ധമോ ഒന്നും ഇല്ലെന്നു അന്‍വര്‍സാദത്ത്‌ എംഎല്‍എ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌.