Breaking News

Trending right now:
Description
 
Jul 17, 2017

ദിലീപിന്റെ സഹായി അപ്പുണ്ണിക്കായി ജാഗ്രതാ നോട്ടീസ്‌

image യുവനടിയിലെ ഉപദ്രവിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്ക്‌ നടന്‍ ദിലീപിന്റെ സഹായി അപ്പുണ്ണിയെ അറസ്റ്റു ചെയ്യാന്‍ പൊലീസിനു കഴിഞ്ഞില്ല. ഇയാള്‍ വിദേശത്തേക്ക്‌ കടക്കാതിരിക്കാന്‍ പൊലീസ്‌ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നോട്ടീസ്‌ നല്‍കി. വൈകാതെ തിരച്ചില്‍ നോട്ടീസും പുറപ്പെടുവിക്കും. ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്ക്‌ അപ്പുണ്ണിയുടെ കൈവശമുള്ള ദിലീപിന്റെ മൊബൈല്‍ഫോണ്‍ നിര്‍ണായകമാണ്‌. ഈ സാഹചര്യത്തിലാണ്‌ ഗൂഢാലോചനക്കേസില്‍ ദിലീപ്‌ അറസ്റ്റിലായതിനു പിന്നാലെ അപ്പുണ്ണി ഒളിവില്‍പോയത്‌. അപ്പുണ്ണിക്കു നാലു മൊബൈല്‍ഫോണുകളും അഞ്ചുസിംകാര്‍ഡുകളും ഉണ്ടായിരുന്നുവെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം ഇതിലൊരു ഫോണ്‍ ദിലീപാണ്‌ സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌. കഴിഞ്ഞദിവസം ദിലീപ്‌ തന്റെ രണ്ടുമൊബൈല്‍ഫോണുകള്‍ കോടതിക്കു കൈമാറിയിരുന്നു. സീല്‍ ചെയ്‌ത കവറിലാണ്‌ ഫോണുകള്‍ കൈമാറിയത്‌. കേസിലെ മുഖ്യപ്രതി പള്‍സര്‍സുനിയുമായി ദിലീപ്‌ ബന്ധപ്പെട്ടിട്ടില്ലെന്നു വാദിച്ചുകൊണ്ടായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ഈ നടപടി. ഇവയുടെ പരിശോധന കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നു അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. അറസ്റ്റിലായശേഷം മൂന്നുദിവസം പൊലീസ്‌ കസ്റ്റഡിയിലായിരുന്ന ദിലീപിനെ ആലുവ സബ്‌ ജയിലില്‍ 25വരെ റിമാന്‍ഡ്‌ ചെയ്‌തത്‌ കഴിഞ്ഞദിവസമാണ്‌.