Breaking News

Trending right now:
Description
 
Jul 17, 2017

മുകേഷിന്റെ മകന്‍ ശ്രാവണ്‍ സിനിമയിലേക്ക്‌

image നടനും എംഎല്‍എയുമായ മുകേഷിന്റെയും ആദ്യഭാര്യയായ നടി സരിതയുടെയും മകന്‍ ശ്രാവണ്‍ സിനിമയിലേക്ക്‌. ശ്രാവണന്‍ നായകനാകുന്ന ആദ്യ ചിത്രം കല്യാണത്തിന്റെ സ്വിച്ച്‌ ഓണ്‍കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുകേഷും സരിതയും ചേര്‍ന്നാണ്‌ അതിഥികളെ സ്വീകരിച്ചത്‌. വേര്‍പിരിഞ്ഞ താരദമ്പതികളായ മുകേഷും സരിതയും വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഈ മുഹൂര്‍ത്തത്തില്‍ ഒന്നിച്ചത്‌. തിരുവനന്തപുരം മസ്‌ക്കറ്റ്‌ ഹോട്ടലിലെ ചടങ്ങിന്‌ ഒട്ടേറെപ്പേര്‍ സാക്ഷികളായി. സതിത എത്തുമോയെന്നു പലരും സംശയിച്ചെങ്കിലും നേരത്തെതന്നെ എത്തി. ശ്രാവണന്‍ അമ്മയേയും കുട്ടി അച്ഛന്‍ മുകേഷിന്റെ മുമ്പില്‍ എത്തിയതോടെ ക്യാമറകള്‍ മിന്നി. മുകേഷിന്റെ ഭാര്യ മേതില്‍ ദേവികയും പൂജയ്‌ക്ക്‌ എത്തിയിരുന്നു. ഡോക്ടറായ ശ്രാവണന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിലെ നായികയും പുതുമുഖമാണ്‌. ഡബ്‌സ്‌മാഷുകളിലൂടെ ശ്രദ്ധേയയാ വര്‍ഷയാണ്‌ നായിക. രാജേഷ്‌ നായരാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ മുകേഷും ശ്രീനിവാസനും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്‌.