Breaking News

Trending right now:
Description
 
Jul 17, 2017

അമര്‍നാഥ്‌ തീര്‍ഥാടകരുടെ ബസ്‌ കൊക്കയില്‍മറിഞ്ഞു: 16 മരണം

image കാഷ്‌മീരില്‍ അമര്‍നാഥ്‌ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു 16 പേര്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ സ്‌ത്രീകളാണ്‌. 27 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണ്‌. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലാണ്‌ ദുരന്തമുണ്ടായത്‌. ബിഹാര്‍, യുപി, അസം, മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ്‌ ബസില്‍ ഉണ്ടായിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. ജമ്മുകാഷ്‌മീര്‍ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസാണ്‌ അപകടത്തില്‍പെട്ടത്‌. പരുക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്‌റ്ററിലാണ്‌ ജമ്മുവിലെ ആശുപത്രിയില്‍ എത്തിച്ചത്‌. പൊലീസ്‌, കരസേന, സിആര്‍പിഎഫ്‌ എന്നിവര്‍ പ്രദേശവാസികളുടെ സഹായത്തോടെയാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. മഴയും മണ്ണിടിച്ചിലുമാണ്‌ അപകടത്തിനു കാരണം. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.