Breaking News

Trending right now:
Description
 
Jul 15, 2017

കാവ്യാമാധവനുവേണ്ടി പൊന്നുംകുടം സമര്‍പ്പിച്ചുള്ള നേര്‍ച്ച നടത്തി

image ദിടന്‍ ലീപിന്റെ ഭാര്യ കാവ്യാമാധവനുവേണ്ടി തളിപ്പറമ്പ്‌ രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നുംകുടം സമര്‍പ്പണം നടത്തി. കാവ്യാമാധവന്റെ പിതാവ്‌ മാധവന്‍, അമ്മ തളിപ്പറമ്പു സ്വദേശികൂടിയായ ശ്യാമള, സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ റിയ എന്നിവരാണ്‌ വ്യാഴാഴ്‌ച രാത്രി ക്ഷേത്രത്തിലെത്തിയത്‌. കാവ്യയുടെയും ശ്യാമളയുടെയും പേരില്‍ പ്രധാന വഴിപാടായ പെന്നുംകുടം വച്ചു തൊഴുതാണ്‌ ഇവര്‍ മടങ്ങിയത്‌. കാവ്യ തളിപ്പറമ്പില്‍ ഉണ്ടായിരുന്നുവെങ്കിലും ക്ഷേത്രത്തിലേക്കു വന്നില്ല. ബന്ധുവീട്ടില്‍ വിശ്രമിക്കുകയായിരുന്നു. സര്‍വൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ദിക്കുമായി നടത്തുന്ന വഴിപാടാണിത്‌. കാവ്യയുടെ പേരില്‍ പിതാവ്‌ മാധവനാണ്‌ വഴിപാട്‌ നടത്തിയത്‌. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ പൊലീസ്‌ ചോദ്യം ചെയ്‌തതായി സൂചന. രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണ്‌ ചോദ്യം ചെയ്‌തത്‌. കാവ്യയ്‌ക്കൊപ്പം അമ്മ ശ്യാമളയേയും ചോദ്യം ചെയ്‌തു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ്‌ കാവ്യയുടെ കാക്കാനാട്ടെ വസ്‌ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായി കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി പൊലീസിനു മൊഴി നല്‍കിയിരുന്നു.