Breaking News

Trending right now:
Description
 
Jul 15, 2017

ജോര്‍ജ്‌ ഓലിക്കല്‍ ഫൊക്കാനാ നാഷനല്‍ കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫിലാഡല്‍ഫിയായിലെ വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ്‌ കാസിനോയില്‍ 2018 ജൂലൈ മുതല്‍ നടക്കുന്ന ഫൊക്കാന നാഷനല്‍ കണ്‍വന്‍ഷന്റെ കോ ഓര്‍ഡിനേറ്ററായി ജോര്‍ജ്‌ ഓലിക്കനെ നിയമിച്ചതായി പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ 22 വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്ക്‌ കലാ സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവന ചെയ്‌തിട്ടുള്ള ആളാണ്‌ ഓലിക്കല്‍. സംഘാടകന്‍, നാടകകലാകാരന്‍, പത്രലേഖകന്‍, കഥാകൃത്ത്‌ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചു. പമ്പാ മലയാളി അസോസിയേഷന്‍ സ്ഥാപകനേതാക്കളില്‍ ഒരാളും മൂന്നുതവണ പ്രസിഡന്റുമായിട്ടുണ്ട്‌. ട്രൈസ്റ്റേ്‌ കേരളാ ഫോറം സ്ഥാപക നേതാക്കളിലൊരാള്‍, ട്രൈസ്റ്റേ്‌ കേരളാ ഫോറം മുന്‍ ചെയര്‍മാന്‍, ഐഎസിഎ മുന്‍ പ്രസിഡന്റ്‌, മിഷനറി നാഷനല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ ഡയറക്ടര്‍, ഫൊക്കാനാ മുന്‍ നാഷനല്‍ കമ്മിറ്റി മെമ്പര്‍, അസോഷ്യേറ്റ്‌ ട്രഷറര്‍, റീജനല്‍ വൈസ്‌ പ്രസിഡന്റ്‌, സ്‌പെല്ലിങ്‌ ബി റീജിയനല്‍ ഡയറക്ടര്‍, ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി പ്രവര്‍ത്തകന്‍, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മികച്ച നാടക നടനുള്ള പുരസ്‌കാരവും ലഭിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളുടെ കഥാകൃത്തുംകൂടിയായ ഓലിക്കല്‍ പ്രസ്‌ക്ലബ്‌ ഫിലാഡല്‍ഫിയയിലെ ചാപ്ലര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റായി ജോലി നോക്കുന്നു. നാനാതുറകളിലെ അമേരിക്കന്‍ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ്‌ ഫൊക്കാന പ്രവര്‍ത്തകര്‍ക്ക്‌ ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നതെന്നും തന്നിലര്‍പ്പിച്ച ദൗത്യം ഉത്തരവാദിത്വത്തോടെ ഫിലാഡല്‍ഫിയാ കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കാന്‍ ശ്രമിക്കുമെന്നും ജോര്‍ജ്‌ ഓലിക്കല്‍ വ്യക്തമാക്കി.