Breaking News

Trending right now:
Description
 
Jul 14, 2017

ഇരയുടെ പേരു വെളുപ്പെടുത്തിയ കേസ്‌: നടന്‍ അജുവര്‍ഗീസിന്റെ മൊഴിയെടുത്തു

image നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത സംഭവത്തിലെ ഇരയുടെ പേര്‌ വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജുവര്‍ഗീസിന്റെ മൊഴിയെടുത്തു. അജുവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച കളമശേരി പൊലീസ്‌ സ്റ്റേഷനില്‍ അജുവിനെ വിളിച്ചവരുത്തിയാണ്‌ മൊഴിയെടുത്തത്‌. ചോദ്യം ചെയ്യലില്‍ അജു കുറ്റസമ്മതം നടത്തി. ഫേസ്‌ ബുക്കില്‍ നടിയുടെ പേരുള്‍പ്പെട്ട കുറിപ്പ്‌ പോസ്‌റ്റു ചെയ്യാന്‍ സ്വ്‌ന്തം മൊബൈല്‍ ഫോണാണെന്നും അജു വ്യക്തമാക്കി. ഇതോടെ മൊബൈല്‍ഫോണും കസ്‌റ്റഡിയിലെടുത്തു. പേരുവെളിപ്പെടുത്താന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചതായും അജു പൊലീസിനെ അറിയിച്ചു. എന്നാല്‍ ഖേദപ്രകടനത്തിന്‌ നിയമസാധുതയില്ലെന്നു പൊലീസ്‌ അജുവിനെ ബോധ്യപ്പെടുത്തി. അജു കൈമാറിയ ഫോണ്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കു വിധേയമാക്കും. തുടര്‍ന്നേ അറസ്റ്റ്‌ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകൂവെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം.