Breaking News

Trending right now:
Description
 
Jul 14, 2017

കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

image വിനോദയാത്രയ്‌ക്കെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ മൂന്നിലവ്‌ പളുക്കാക്കാനം കട്ടിക്കയും വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. തൃശൂര്‍ ഗവ.എന്‍ജിനിയറിങ്‌ കോളജ്‌ വിദ്യാര്‍ഥി ചേര്‍ത്തല കൊക്കോതമംഗലം ഇരവുകരിത്തറ അശോകന്റെ മകന്‍ ശ്യാം (24), തൃപ്പൂണിത്തുറ ഗവ.കോളജ്‌ എംഎ ഇംഗ്ലീഷ്‌ രണ്ടാംവര്‍ഷ വിദ്യാര്‍ഥി പോംപൊഴിയില്‍ ജോബിയുടെ മകന്‍ റോജിന്‍ (22) എന്നിവരാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച രാവിലെ ഒമ്പതുമണിയോടെയാണ്‌ സംഭവം. കൊക്കോതമംഗലത്തുനിന്നു രണ്ടു ബൈക്കുകളിലെത്തിയ ശ്യാം, റോജിന്‍, സുഹൃത്ത്‌ വിന്‍സെന്റ്‌ എന്നിവര്‍ ഇല്ലിക്കല്‍ കല്ലില്‍ പോയി മടങ്ങുംവഴിയാണ്‌ കട്ടിക്കയം വെള്ളച്ചാട്ടം കാണുന്നതിന്‌ എത്തിയത്‌. ഇതിനിടെ കുളിക്കാന്‍ ശ്യാം വെള്ളത്തില്‍ മുങ്ങിപ്പോയി. രക്ഷിക്കാനിറങ്ങിയ റോജിനും അപകടത്തില്‍പെടുകയായിരുന്നു. വിന്‍സെന്റ്‌ ബഹളംവച്ച്‌ ആളെകൂട്ടി നടത്തിയ തിരച്ചിലില്‍ ഇരുവരെയും കരയ്‌ക്കെടുത്തുവെങ്കിലും ശ്യാം മരിച്ചിരുന്നു. റോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത്‌ അഗ്നിശമനസേനയും പൊലീസും എത്തിയിരുന്നു.