Breaking News

Trending right now:
Description
 
Jul 14, 2017

കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്‌ ബന്ധമുണ്ടോ? അന്വേഷണം തുടങ്ങി

image നടന്‍ കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസില്‍ നടന്‍ ദിലീപിന്‌ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സിബിഐ അന്വേഷണം ആരംഭിച്ചു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്‌ണന്റെ പരാതിയിലാണ്‌ അന്വേഷണം. മണിയുടെ മരണം സംബന്ധിച്ച്‌ സിബിഐ കേസന്വേഷണം നേരത്തെ ഏറ്റെടുത്തിരുന്നു. മണി പല സ്ഥലങ്ങളിലും ഭൂമി വാങ്ങിയിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഭൂമിയുടെ പ്രമാണങ്ങള്‍ എവിടെയെന്നതടക്കമുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക്‌ അറിയില്ല. മണിയുടെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകള്‍ ഏറെയും ദിലീപിനൊപ്പമായിരുന്നുവെന്നാണ്‌ വിവരം. സിനിമാ സംവിധായകനായ ബൈജു കൊട്ടാരക്കര നേരത്തെ ഇക്കാര്യം വീട്ടുകാരോട്‌ സൂചിപ്പിച്ചിരുന്നുവത്രേ. നടപടിക്രമങ്ങളുടെ ഭാഗമായി സിബിഐ ഓഫിസിലേക്കു ബൈജുകൊട്ടാരക്കരയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. മുമ്പ്‌ കൊല്ലത്തെ ഷൂട്ടിങ്‌ ലൊക്കേഷനില്‍നിന്നു കലാഭവന്‍മണിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന പരാതിയില്‍ 2001ല്‍ ബൈജുവിനെതിരെ കേസ്‌ റജിസ്റ്റര്‍ ചെയ്‌തിരുന്നു.