Breaking News

Trending right now:
Description
 
Jul 13, 2017

മുട്ടുമടക്കി: കൊക്കക്കോള ഇനി പ്ലാച്ചിമടയിലേക്കില്ലെന്ന്‌ കമ്പനി

image ജനകീയ സമരത്തിനു മുമ്പില്‍ മുട്ടുമടക്കി കൊക്കക്കോള പ്ലാച്ചിമട വിട്ടു. ഇനി ഒരു പ്ലാന്റ്‌ സ്ഥാപിക്കാന്‍ പ്ലാച്ചിമടയിലേക്കില്ലെന്നു കമ്പനി വ്യക്തമാക്കി. സുപ്രീംകോടതിയില്‍ വ്യാഴാഴ്‌ച കേസ്‌ പരിഗണിക്കാനിരിക്കെയാണ്‌ ഇനി പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കാന്‍ താല്‍പര്യമില്ലെന്ന്‌ കൊക്കക്കോളകമ്പനി അറിയിച്ചത്‌. പെരുമാട്ടി പഞ്ചായത്ത്‌ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ കമ്പനി ഇന്നു ചോദ്യം ചെയ്‌തില്ല. ജലചൂഷണത്തെ തുടര്‍ന്നാണ്‌ കമ്പനിക്ക്‌ പ്രവര്‍ത്തനാനുമതി പഞ്ചായത്ത്‌ നിഷേധിച്ചത്‌. അതോടെ ഇതിന്മേലുള്ള കേസ്‌ സുപ്രീംകോടതി തീര്‍പ്പാക്കി. പ്ലാച്ചിമടയില്‍ 2000ല്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷമായപ്പോഴേക്കും ജനങ്ങള്‍ കമ്പനിക്കെതിരെ സമരത്തിനിറങ്ങുകയായിരുന്നു. ജലചൂഷണവും ജലമലിനീകരണവും കണ്ടെത്തിയതാണ്‌ ജനത്തെ സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. പ്രദേശത്തെ മണ്ണില്‍ കാഡ്‌മീയത്തിന്റെയും ഈയത്തിന്റെയും അംശവും കേന്ദ്രീയ മലിനീകരണബോര്‍ഡ്‌ കണ്ടെത്തിയിരുന്നു.