Breaking News

Trending right now:
Description
 
Jul 13, 2017

ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകള്‍ അന്വേഷിക്കുന്നു

image നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യല്‍ തുടരുന്നതിനൊപ്പം ദിലീപിന്റെ മറ്റു കേസുകളിലേക്കും പൊലീസ്‌ അന്വേഷണം വ്യാപിപ്പിക്കുന്നു. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളാണ്‌ പ്രധാനമായും അന്വേഷിക്കുക. ഇടപാടുകള്‍ സംബന്ധച്ച രേഖകള്‍ അന്വേഷണസംഘത്തിനു കൈമാറാന്‍ റജിസ്‌ട്രേഷന്‍ വകുപ്പിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്‌. എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ദിലീപ്‌ വന്‍തോതില്‍ ഭൂമി ഇടപാടുകള്‍ നടത്തിയെന്നാണ്‌ അന്വേഷണസംഘത്തിനു ലഭിച്ച വിവരം. എറണാകുളം ജില്ലയില്‍ മാത്രം 35 ഭൂമി ഇടപാടുകള്‍ ദിലീപ്‌ നടത്തിയെന്നാണ്‌ സൂചന. കൊച്ചി കേന്ദ്രമാക്കി നിരവധി ബിനാമി ഇടപാടുകളും ദിലീപ്‌ നടത്തിയതായിരുന്നതിന്റെ രേഖകളും അധികൃതര്‍ക്കു ലഭിച്ചു. ഇതുകൂടാതെ ദിലീപിന്റെ സ്ഥാപനങ്ങള്‍വഴി ഒഴുകുന്ന പണത്തെപ്പറ്റിയും അന്വേഷണമുണ്ടാകും.