Breaking News

Trending right now:
Description
 
Jul 12, 2017

ദിലീപിന്‌ ജാമ്യം ലഭിച്ചില്ല; രണ്ടുദിവസം പൊലീസ്‌ കസ്റ്റഡിയില്‍

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചനകുറ്റത്തിന്‌ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത്‌ കോടതി മാറ്റിവച്ചു. ബുധനാഴ്‌ച രാവിലെയാണ്‌ ആലുവ സബ്‌ ജയിലില്‍നിന്ന്‌ ദിലീപിനെ കോടതിയില്‍ എത്തിച്ചത്‌. രണ്ടുദിവസം പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും ഉത്തരവായി. കസ്റ്റഡികാലാവധിക്കുശേഷം ജാമ്യാപേക്ഷയില്‍ വിധിപറയാമെന്നായിരുന്നു കോടതിയുടെ നിലപാട്‌. കോടതിയില്‍ എത്തിയ ദിലീപിനെ ജനക്കൂട്ടം കൂവിവിളിച്ചു. പൊലീസ്‌ കസ്റ്റഡിയില്‍വിട്ടുകിട്ടിയ ദിലീപിനെ ആലുവ പൊലീസ്‌ ക്ലബില്‍ എത്തിച്ചു വിശദമായി ചോദ്യംചെയ്യുന്നത്‌. ഗൂഢാലോചന നടന്ന സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തും. മൂന്നുദിവസം ദിലീപിനെ കസ്റ്റഡിയില്‍വേണമെന്നാണ്‌ പൊലീസ്‌ ആവശ്യപ്പെട്ടത്‌. അഡ്വ.രാംകുമാര്‍ ദിലീപിനുവേണ്ടി ഹാജരായി. കേസില്‍ ദിലിപിനെതിരെ കൂട്ടമാനഭംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്‌. ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക്‌ അക്കൗണ്ടുകളും മരവിപ്പിക്കുമെന്നാണ്‌ അന്വേഷണസംഘം നല്‍കുന്ന സൂചന.