Jul 11, 2017
നടി കാവ്യാ മാധവനെ ഇന്നു ചോദ്യം ചെയ്തേക്കും
മലയാളത്തിലെ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ
ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്നു ചോദ്യം ചെയ്യുമെന്നു
സൂചന. കേസിന് ആവശ്യമായ തെളിവുകള്‍ ശക്തമാക്കുന്നതിനുവേണ്ടിയാണ് ചോദ്യം
ചെയ്യുക. നടിയെ ആക്രമിക്കുന്നത് പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ
ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍
എത്തിച്ചതായി ഒന്നാം പ്രതി പള്‍സര്‍ സുനി പൊലീസിനു മൊഴിനല്‍കിയിരുന്നു.
ആക്രമണത്തിനു മുന്നോടിയായി ഈ സ്ഥാപനത്തില്‍നിന്നു രണ്ടുലക്ഷം രൂപ
കൈപ്പറ്റിയെന്നും സുനിയുടെ മൊഴിയിലുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍
ലക്ഷ്യയില്‍ പള്‍സര്‍സുനി എത്തിയ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു.
സമീപത്തെ കടയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇതു
വ്യക്തമാണെന്നാണ് പൊലീസി നല്കുന്ന വിവരം.